top of page

എന്‍റെ ഇഷ്ടഗാനങ്ങള്‍

 അടുത്തകാലത്ത്‌ ഞാന്‍ ആസ്വദിച്ച  മൂന്നു ഗാനങ്ങള്‍

ചിത്രം: ആകാശത്തേക്കൊരു കിളിവാതില്‍

ആലാപനം: എം ജി ശ്രീകുമാര്‍

രചന: ഗിരീഷ്‌ പുത്തഞ്ചേരി

സംഗീതം: ഔസേപ്പച്ചന്‍

 

"പാല്‍നുരയായ് നറുപരിഭവമായ് ഒരു യമുന മനസ്സിലൊഴുകും....
ആ തീരത്താരാരോ ഓടക്കുഴലൂതുമ്പോൾ,
ഗീതാഗോവിന്ദത്തിന്‍ പൂമ്പല്ലവി പാടുമ്പോള്‍
ഉള്ളില്‍ കാല്‍ത്തള- കൈവള ഇളകിയതെന്തിനു രാധേ..........
                                                                (പാല്‍ ...)

 

അമ്പാടിപ്പയ്യും മേച്ചിട്ടന്‍പോടീ മായക്കണ്ണന്‍ നിന്നെത്തേടും ഈ രാവില്‍......
പട്ടാടത്തുമ്പും കെട്ടി കണ്ണാരം പൊത്തിപ്പൊത്തി കണ്ണായ്, കൂടെ, നീ പോരൂ.....

നീ നീരദവര്‍ണ്ണനു മാറു നിറയ്ക്കാന്‍ മഞ്ജുള ചന്ദനമോ??
നീ കണ്ണനു ചൂടാന്‍ പീലി കൊടുക്കുമൊരോമന മാമയിലോ??

നീലക്കാടുകള്‍ കോര്‍ത്തൊരു തൂവനമാലയില്‍ ആരുടെ-പൂമ്പൊടി- തേടിയ പൊന്നിതളോ???
                                                       (പാല്‍ ...

രാവേറെച്ചെല്ലും നേരം,
കാളിന്ദി തീരത്തെത്തി,
നിന്നെപ്പുല്‍കും കാര്‍വര്‍ണ്ണന്‍......
തേനൂറും ചെല്ലച്ചുണ്ടില്‍,
പൂമൂടിച്ചുംബിക്കുമ്പോള്‍,
എന്തേ, ചൊല്ലും നിന്‍ മൌനം......???

നീയാ കൈനഖലാളനമേറ്റു മുറിഞ്ഞൊരു ചെന്താമരയാകും,
നീയാ മാറിലമര്‍ന്നു മയങ്ങിയുണര്‍ന്നൊരു പീലിക്കതിരാകും

നിന്റെ നിറഞ്ഞു തുളുമ്പിയ, നെഞ്ചുതുടിച്ചൊരു, പൊന്‍ തുടിയായ്-ദ്രുത താളവിളംബിതമായ്......
(പാല്‍ ....)"

ചിത്രം: ദില്ലിവാല രാജകുമാരന്‍

ആലാപനം:ബിജു നാരായണൻ

സംഗീതം:ഔസേപ്പച്ചൻ

ഗാനരചന:എസ്. രമേശൻ നായർ

 

"നിലാത്തിങ്കള്‍ ചിരിമായും..

നിശീഥത്തിന്‍ നാലുകെട്ടില്‍...

ഉഷസ്സേ... നീ..
കണ്ണീരിന്‍ പേരറിയാക്കടലും നീന്തിവരൂ...(2)

ഇതള്‍കെട്ട ദീപങ്ങള്‍...
ഈറന്‍ കഥനങ്ങള്‍..(2)
വിതുമ്പുന്ന നീര്‍മണികള്‍..
വീണപൂക്കള്‍ ഇനി നമ്മള്‍..
വരുമോ പുതിയൊരു..
പുണ്യനക്ഷത്രം?!

നിലാത്തിങ്കള്‍ ചിരിമായും..
നിശീഥത്തിന്‍ നാലുകെട്ടില്‍...
ഉഷസ്സേ... നീ..
കണ്ണീരിന്‍ പേരറിയാക്കടലും നീന്തിവരൂ...

ഒരു നുള്ളുരത്നവുമായ്..
തിരതല്ലും പ്രളയവുമായ്..(2)
കടലിന്റെ മിഴികളില്‍...
മുഖം നോക്കി വിളിക്കുന്നു..
തേങ്ങുന്നൂ തളരുന്നൂ...
ജീവിതത്തിന്‍ സാഗരം...

നിലാത്തിങ്കള്‍ ചിരിമായും..
നിശീഥത്തിന്‍ നാലുകെട്ടില്‍...
ഉഷസ്സേ... നീ..
കണ്ണീരിന്‍ പേരറിയാക്കടലും നീന്തിവരൂ..."

ചിത്രം:കാശ്മീരം
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍


പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍
പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍
ഉള്ളില്‍ മൂളും സാരംഗീ നിന്‍ ശ്രീലാലാപം കേള്‍ക്കും നേരം
നൂപുരം കൊരു‍ക്കുമീ യമുന ധന്യയായ്
പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍

ഓരോ സ്വരമുകുളങ്ങള്‍ ഇതളിടുമേതോ രാവിന്‍ ആരാമത്തില്‍
മഞ്ഞിന്‍ കുളുര്‍മണിയെണ്ണൂം മനസ്സിലെ മൗനം ചാര്‍ത്തും കാശ്മീരത്തില്‍
വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ വരമൊഴി രാധേ നിന്‍ ഗീതമാവാന്‍
വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ വരമൊഴി രാധേ നിന്‍ ഗീതമാവാന്‍
സ്വര്‍ണ്ണത്തേരില്‍ വരും മായക്കണ്ണനെ നിന്‍ മടുമലര്‍മിഴിമുനയാല്‍ മൂടുമോ

പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍

കാറ്റിന്‍ കരകമലങ്ങള്‍ വിതറിയ മേഘം ചാര്‍ത്തും നക്ഷത്രങ്ങള്‍
ആരോ പ്രിയതരമായ് നിന്‍ മണിമുടി മൂടാന്‍ തേടും മുത്താകുമ്പോള്‍
ശുഭലയദര്‍ശനേ നിന്‍ നെറ്റിപ്പൊട്ടിടാന്‍ സുമധുര ചന്ദനം ചാലിക്കുമ്പോള്‍
ശുഭലയദര്‍ശനേ നിന്‍ നെറ്റിപ്പൊട്ടിടാന്‍ സുമധുര ചന്ദനം ചാലിക്കുമ്പോള്‍
കുംഭപ്പൗര്‍ണമിതന്‍ തങ്കക്കൈവിരലില്‍ ഒരു മണിമോതിരമായ് മിന്നി ഞാന്‍

പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍
ഉള്ളില്‍ മൂളും സാരംഗീ നിന്‍ ശ്രീലാലാപം കേള്‍ക്കും നേരം
നൂപുരം കൊരു‍ക്കുമീ യമുന ധന്യയായ്
പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍

 

© 2023 by The Berkshire Trio. Proudly created with Wix.com

Join our mailing list

Never miss an update

bottom of page